ഇവിടെ ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നതിനു കുറച്ചു കാലങ്ങളായി നടക്കുന്ന ചില കാര്യങ്ങൾ ആണ് കാരണം. ഞാൻ ഇന്നുവരെ നേരിട്ട് അനുഭവിച്ചറിഞ്ഞ കാര്യങ്ങൾ ആണ് ഇതിനു അടിസ്ഥാനം.

സംഘടനകൾ (Employee/Officers Unions) ഒരു സ്ഥാപനത്തിന്റെയും ജീവനക്കാരുടെയും നന്മയ്ക്കും രാഷ്ട്രീയ പാർട്ടികൾ നാടിന്റെയും പൊതുജനങ്ങളുടെയും ഗവണ്മെന്റിന്റെയും ഉന്നമനത്തിനും ആയിരിക്കണം പ്രവർത്തിക്കേണ്ടത്. എന്നാൽ ഇപ്പോൾ കൂടുതലായും ഇതിനൊക്കെ എതിരായാണ് നടക്കുന്നത്. അർഹിക്കാത്ത കാര്യങ്ങൾ നേടിയെടുക്കാനും അനധികൃത കാര്യങ്ങൾ നടത്താനും വേണ്ടി മാത്രമുള്ളതായി ഇന്നിവ മാറിയിരിക്കുന്നു. ശക്തമായതും അനാവശ്യവുമായും ബാഹ്യ ഇടപെടലുകളും ഭീഷണികളും സമ്മർദ്ധങ്ങളും പല മികച്ച ഉദ്യോഗസ്ഥരെയും പ്രവർത്തനശേഷിയില്ലാത്തവരായി മാറ്റുകയും അനർഹകർക്കു കാര്യസാധ്യത്തിനുള്ള വെറും ഉപകരണങ്ങൾ ആക്കുകയും ചെയ്തു.

ഒരു പബ്ലിക് സെർവെൻറ് എന്ന നിലയിൽ ഈ സമൂഹത്തോടും പൊതുജനങ്ങളോടും ഗവണ്മെന്റിനോടും ഉള്ള എന്റെ കടമകൾ (ചെയുന്നത് വെറും ഒരു ജോലി അല്ലെന്ന വിശ്വാസം ഉണ്ട്) ചെയ്യുന്നതിന്, മുന്നിലുള്ള തടസങ്ങൾ എന്തായാലും അത് പരിഹരിച്ചോ പൊരുതിയോ മുന്നോട്ടുപോകുക തന്നെ ചെയ്യും.

ഒരു ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തുള്ള എഞ്ചിനീയർ എന്ന നിലയിൽ നൽകേണ്ട സേവനങ്ങളും കടമകളും പൂർണ്ണമായും മനസിലാക്കിയാണ് ഇന്നുവരെയും കൃത്യനിർവഹണം നടത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ യാതൊരുവിധ ബാഹ്യഇടപെടലുകൾക്കും ഭീഷണികൾക്കും വിധേയനാകാൻ എനിക്ക് മനസില്ല.

നോട്ട് : ഞാൻ എന്റെ നട്ടെല്ല് ആരുടെ മുന്നിലും പണയം വെച്ചിട്ടില്ല, ഈ സ്ഥാനത്ത് ഇരിക്കുന്നിടത്തോളം കാലം എന്റെ അധികാര പരിധിയിൽപെടുന്ന എല്ലാം നിയമം അനുശാസിക്കുന്ന വിധം ചെയ്തിരിക്കും. എന്നെ അങ്ങ് ഒലത്തും എന്ന് പറയുന്നവരിൽ, അത്രക്ക് ചങ്കുറപ്പുള്ളവൻ ഉണ്ടേൽ ചെയ്തു കാണിക്ക്.